Wednesday, November 28, 2007

മങ്കയം - വരയാട്ടുമൊട്ട യാത്ര




വരയാട്ടുമൊട്ട

ഗ്രീന്‍സ് അംഗങ്ങളുടെ ഈ വര്‍ഷത്തെ ഏകദിന ട്രെക്കിങ് 27.11.2007ന് വരയാട്ടുമൊട്ടയിലേയ്ക്കായിരുന്നു. Ponmudi Ibex Hill എന്നറിയപ്പെടുന്ന വരയാട്ടുമൊട്ടയാണ് തെക്കന്‍‌ കേരളത്തില്‍‌ വരയാടുകള്‍‌ (Nilgiri Tahr) കാണപ്പെടുന്ന ഏക സ്ഥലം. ഇവയെക്കുറിച്ച് ഗ്രീന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ടിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയുണ്ടായി.

ഗ്രീന്‍സ് അംഗങ്ങള്‍‌ ഇതിനു മുന്‍പും പലതവണ വരയാട്ടുമൊട്ട സന്ദര്‍ശിച്ചിരുന്നുവെങ്കിലും അവയെല്ലാം പൊന്മുടി ഭാഗത്തുനിന്നായിരുന്നു. ഇത്തവണ മങ്കയം (കുരിശടി) വഴിയായിരുന്നു യാത്ര.

പച്ചിലപ്പാമ്പ്
മങ്കയത്ത് നിന്ന് രാവിലെ വൈകി 10.15 ന് പുറപ്പെട്ട പത്തംഗ സംഘം ഒരു മണിയോടെ വരയാട്ടുമൊട്ടയിലെത്തിച്ചേര്‍ന്നു.

വൈകി എന്നതിനാല്‍ത്തന്നെ അധികം വരയാടുകളെ കാണുവാന്‍‌ സംഘാംഗങ്ങള്‍ക്ക് കഴിഞ്ഞില്ല.
അഞ്ചുകിലോമീറ്റര്‍‌ കുത്തനെയുള്ള കയറ്റം എല്ലാ സംഘാംഗങ്ങളും വിജയകരമായി പിന്നിട്ടു. ചെറിയ തോതില്‍‌ അട്ട ശല്യവും ഉണ്ടായിരുന്നു. വഴികാട്ടികള്‍‌ മൊട്ടയുടെ ചുവടുവരെ വന്നു. വരയാടുകള്‍ക്ക് നേരിടേണ്ടിവരുന്ന ഭീഷണിയെക്കുറിച്ചും അത് അതിജീവിക്കുന്നതിനെക്കുറിച്ചും ഗൌരവാവഹമായ ചര്‍ച്ച നടന്നു.

കിഴക്കായി, ഹരിതഭൂമിയില്‍ ഒരു വൃണം പോലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റിലെ ഹെലിപ്പാട്. മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും പൊന്മുടി വയര്‍ലെസ് സ്റ്റേഷനും അകലെ കാണാം.

പിന്നിട്ട പാത: മൊട്ടയില്‍ നിന്നുള്ള കാഴ്ച

(പാതയിലെ ഏക ‘നിരന്ന’ പ്രദേശവും ഇതായിരുന്നു)

തിരികെ വന്നു മങ്കയം വെള്ളച്ചാട്ടത്തില്‍‌ കുളിച്ചു. മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആദ്യത്തെയും അവസാനത്തെയും പതനങ്ങള്‍‌ സുരക്ഷിത സ്നാനം ഉറപ്പുതരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം കടവും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ഏക ഡ്രൈവ്-ഇന്‍‌ വെള്ളച്ചാട്ടവും ഇതുതന്നെ.

മങ്കയം വെള്ളച്ചാട്ടം: ഒന്ന് മങ്കയം വെള്ളച്ചാട്ടം: മൂന്ന്

(രണ്ടാമത്തെ വെള്ളച്ചാട്ടം ചെറുതും അപകടകരവുമാണ്.)


ഉള്‍ക്കാട്ടിലെ ‘മണശാല’ എന്ന, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച കരിങ്കല്‍ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് വീണ്ടുമൊരു വരവിന് പ്രചോദനമായി ഉള്‍ക്കൊണ്ട് അംഗങ്ങള്‍‌ മടങ്ങി.

Monday, November 12, 2007

 കാര്‍മല്‍ സ്കൂള്‍ ഗ്രീന്‍സ് ക്വിസ് 2007 വിജയികള്‍




റ്റി.കെ. രാജന്‍‌ മെമോറിയല്‍‌ ഗ്രീന്‍സ് ക്വിസ് 2007-ലെ ഒന്നാംസ്ഥാനം കാര്‍മല്‍‌ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ ആരതി അനില്‍‌, ആനി ജോണ്‍‌ സി.എസ്. എന്നിവരടങ്ങിയ ടീം കരസ്ഥമാക്കി.

പതിമൂന്നു സ്കൂളുകളില്‍നിന്നായി 44 ടീമുകള്‍‌ പങ്കെടുത്ത മത്സരത്തില്‍‌ രണ്ടാം സ്ഥാനം കോട്ടന്‍‌ഹില്‍‌ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ചന്ദന ആര്‍‌.ബി., മുഹ്സിന ബി.എസ്. എന്നിവരും കാര്‍മല്‍‌ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ അഞ്ചു ജി. നായര്‍‌, ഗോപിക എച്ച്. എന്നിവരും പങ്കിട്ടു. മൂന്നാം സ്ഥാനവും ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ അശ്വതി എം.എസ്., ഒന്‍പതാംക്ലാസിലെ ലക്ഷ്മി എസ്.എച്ച്. എന്നിവരുടെ ടീമിനാണ്.

ഫൈനല്‍‌ റൌണ്ടിലെത്തിയ മറ്റു ടീമുകള്‍‌:

സേതു സി.എ. (9 ബി), അപ്പു അജിത് (9 ബി) - ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍‌, ശ്രീകാര്യം, അശ്വതി ജി.എസ്. (10), പ്രതിഭ ജി. വിജയന്‍‌ (10) - ദര്‍ശന ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍‌, നെടുമങ്ങാട്, കിരണ്‍‌ മനോജ് (10 ബി), അഷ്‌റഫ് എന്‍‌.(10 ബി) - ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍‌, ശ്രീകാര്യം.

പങ്കെടുത്ത സ്കൂളുകള്‍‌:

ഹോളി ഏഞ്ചത്സ് കോണ്‍‌വെന്റ് ഗേള്‍സ് സ്കൂള്‍‌, ജനറല്‍‌ ഹോസ്പിറ്റല്‍‌ ജംഗ്ഷന്‍‌, തിരുവനന്തപുരം - 10 പേര്‍‌, ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍‌, ശ്രീകാര്യം - 8, സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍‌, പട്ടം -5, ഗവണ്മെന്റ് മോഡല്‍‌ ഗേള്‍സ് ഹൈസ്കൂള്‍‌, പട്ടം -4, എസ്.എം.വി. ബോയ്സ് മോഡല്‍‌ ഹയര്‍സെക്കണ്ടറി സ്കൂള്‍‌ - 4, കാര്‍മല്‍‌ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍‌ - 4, ദര്‍ശന ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍‌, നെടുമങ്ങാട് -2, കേന്ദ്രീയ വിദ്യാലയ, പട്ടം -2, സെന്റ് തോമസ് റെസിഡന്‍ഷ്യല്‍‌ സ്കൂള്‍‌, മുക്കോലയ്ക്കല്‍‌, തിരുവനന്തപുരം -1, കോട്ടന്‍‌ഹില്‍‌ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍‌ - 1, ചിന്മയ വിദ്യാലയം, ആയുര്‍വേദ കോളേജ്‌ ജങ്ഷന്‍ - 1, ക്രൈസ്റ്റ് നഗര്‍‌ ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍‌, കവടിയാര്‍‌ -1. ഗവണ്മെന്റ് ഹൈസ്കൂള്‍‌, പേരൂര്‍ക്കട - 1.


ക്രൈസ്റ്റ് നഗര്‍‌ ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍‌, കവടിയാറില്‍‌ നടത്തിയ മത്സരത്തില്‍‌ ഗ്രീന്‍സ് ന്യൂസ്‌ലെറ്റര്‍‌ എഡിറ്റര്‍‌ ശ്രീ. സി. സുശീല്‍കുമാര്‍‌ ക്വിസ് മാസ്റ്ററായിരുന്നു. ക്രൈസ്റ്റ് നഗര്‍‌ സ്കൂളിലെ അദ്ധ്യാപകന്‍‌ ശ്രീ. തോമസ് പവര്‍പോയിന്റ് പ്രസന്റേഷനുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍‌ നല്‍കി.

Thursday, November 1, 2007

റ്റികെ രാജന്‍ മെമോറിയല്‍ ഗ്രീന്‍സ് ക്വിസ് 2007

തിരുവനന്തപുരം നഗരത്തിലെ 8,9,10 സ്കൂള്‍ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ശ്രീ. റ്റി.കെ. രാജന്‍ മെമോറിയല്‍ ഗ്രീന്‍സ് ക്വിസ് 2007 നടത്തുന്നു.

വിഷയം: പ്രകൃതി, പരിസ്ഥിതി, ജീവശാസ്ത്രം
സ്ഥലം: ക്രൈസ്റ്റ്നഗര്‍ സ്കൂള്‍, വെള്ളയമ്പലം
രജിസ്റ്റ്ട്രേഷന്‍ സമയം: രാവിലെ 9.30
ഒരു ടീമില്‍ പങ്കെടുക്കാവുന്നത്: രണ്ടുപേര്‍.
ഒരു സ്കൂളില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

മത്സരത്തില്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കുന്നു.

അപേക്ഷാ ഫോം ഇവിടെ.

Tuesday, October 23, 2007

സെക്രട്ടേറിയറ്റ് കോമ്പൌണ്ടില്‍ മുഖ്യമന്ത്രി തെങ്ങുനടുന്നു

ലക്ഷദ്വീപിലെ പരിസ്ഥിതി സംഘടനയായ ഇഗ്സോറ, ഗ്രീന്‍സ് വശം മുഖ്യമന്ത്രിക്കു കൊടുത്തയച്ച പതിനെട്ടാമ്പട്ട തെങ്ങ് മുഖ്യമന്ത്രി നടുന്നതിന്റെ ചിത്രങ്ങള്‍ ഇവിടെ.

Monday, October 22, 2007

ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും




ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും കാണുവാന്‍ ഇവിടെ ഞെക്കുക.

Wednesday, October 17, 2007

മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും സമര്‍പ്പിച്ച മെമോറാണ്ടം

മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിമാര്‍ക്കും സമര്‍പ്പിച്ച മെമോറാണ്ടത്തിന്റെ പകര്‍പ്പ് ചുവടെ നല്‍കുന്നു. വാര്‍ത്ത ഇവിടെ









വയലും വളര്‍ച്ചയും

ഗ്രീന്‍‌വിഷന്‍ 2007 ന്റെ ഭാഗമായി സെപ്റ്റംബര്‍ 18.09.2007 ന് വിജെറ്റി ഹാളില്‍ കൂടിയ പരിസ്ഥിതി സംഘടനാ പ്രവര്‍ത്തകര്‍ പങ്കെടുത്ത ചര്‍ച്ചയിലെ അനുഭവങ്ങള്‍ ബഹുമാനപ്പെട്ട കവി ശ്രീ. വിഷ്ണുനാരായണന്‍ നമ്പൂതിരി മാതൃഭൂമി ദിനപത്രത്തില്‍ സെപ്റ്റംബര്‍ 25 നെഴുതിയ
കുറിപ്പ്

Sunday, September 9, 2007

ഗ്രീന്‍വിഷന്‍ 2007 മത്സരഫലം

ഗ്രീന്‍വിഷന്‍ 2007 നാലാമത് അഖിലേന്ത്യാ പ്രകൃതിഫോട്ടോഗ്രാഫി മത്സരത്തില്‍, സഖറിയ പൊന്‍‌കുന്നത്തിന്റെ (കോട്ടയം) ഗിഫ്റ്റ് ഓഫ് മണ്‍സൂണ്‍ നേടി.

രണ്ടാംസ്ഥാനം സുധീപ് റോയ് ചൌധരിയുടെ (പശ്ചിമ ബംഗാള്‍) ന്യൂലി ഹാച്ട് ബക്സിനു ലഭിച്ചു. വിശദവിവരങ്ങള്‍
ഇവിടെയും ഇവിടെയും.

Friday, September 7, 2007

പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മ

ഓസോണ്‍ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ പങ്കെടുക്കുവാന്‍ എല്ലാ പരിസ്ഥിതിപ്രവര്‍ത്തകരെയും ക്ഷണിക്കുന്നു. എല്ലാപേര്‍ക്കും തപാലില്‍ ക്ഷണക്കത്ത് അയയ്ക്കുന്നതാണ്. ഏതെങ്കിലും കാരണവശാല്‍ ക്ഷണക്കത്ത് ലഭിക്കാത്തവര്‍ ഇത് ക്ഷണമായി സ്വീകരിച്ച് പങ്കെടുക്കണമെന്നപേക്ഷ.


Tuesday, August 21, 2007

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടത്തിയ ധര്‍ണ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്കെതിരെ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണയുടെ ദൃശ്യങ്ങള്‍
മാധ്യമം


മാതൃഭൂമിയില്‍ വന്ന വാര്‍ത്തയും ഫോട്ടോയും ചുവടെ:
വാര്‍ത്ത: http://www.mathrubhumi.com/php/newsDetails.php?news_id=12237221&n_type=RE&category_id=3&Farc=&previous

മംഗളം



ജനയുഗം


Monday, August 20, 2007

സെക്രട്ടേറിയറ്റ് ധര്‍ണ

അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി തിരുവനന്തപുരത്തെ 12 പരിസ്ഥിതി സംഘടനകള്‍‌ സെക്രട്ടേറിയ്റ്റിനുമുന്നില്‍‌ ധര്‍ണ നടത്തി. ഇന്നു രാവിലെ 10 മണിക്കു നടന്ന ധര്‍ണ പ്രശസ്ത കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.

ധര്‍ണ നടക്കവേ, പ്രമുഖ കോണ്‍ഗ്രസ് നേതാവും കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്ന ആളുമായ ശ്രീ. വി.എം. സുധീരന്‍‌ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചത് കൌതുകമായി.

വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍‌ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ധര്‍ണ ഉച്ചയ്ക്ക് 12 മണിക്ക് സമാപിച്ചു.

Friday, August 17, 2007

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണം - പരിസ്ഥിതി സംഘടനകള്‍

അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ പരിസ്ഥിതി സംഘടനകള്‍ ഒരു പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിശദവിവരങ്ങള്‍ ഇവിടെ.

കൂടാതെ, ഓഗസ്റ്റ് 20ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.

Wednesday, August 1, 2007

അതിരപ്പിള്ളി അണമുറിയാതൊഴുകട്ടെ!

2007-ലെ ഗ്രീന്‍സിന്റെ ഗ്രീറ്റിങ് കാര്‍ഡ്. അതിരപ്പിള്ളി ജലപാതം സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഗ്രീന്‍സ് പ്രക്ഷോഭങ്ങളും ശംഖുമുഖത്ത് മണല്‍ശില്പനിര്‍മ്മാണവും (2006-ല്‍) നടത്തിയിരുന്നു. അതിരപ്പിള്ളിയുടെ സംരക്ഷണത്തിനായി നമുക്ക് അണിചേരാം.

Tuesday, July 24, 2007

ഗ്രീന്‍‌വിഷന്‍ 2006-ലെ സര്‍ട്ടിഫിക്കറ്റ്


ഗ്രീന്‍‌വിഷന്‍ 2006-ലെ സര്‍ട്ടിഫിക്കറ്റിന്റെ ഒരു മാതൃക. (യഥാര്‍ത്ഥ വലിപ്പം എ4)



Monday, July 23, 2007

ഗ്രീന്‍‌വിഷന്‍ 2007 പ്രവേശന ഫോറം

പ്രിയബൂലോകരെ,

ഗ്രീന്‍‌വിഷന്‍ 2007 അഖിലേന്ത്യാ പ്രകൃതി ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രവേശന ഫോറവും നിയമാവലിയും താഴെക്കൊടുക്കുന്നു. പിഡിഎഫ് രൂപത്തില്‍ വേണ്ടവര്‍ ഇ-മെയില്‍ അയക്കുക. തപാലില്‍ വേണ്ടവര്‍ മേല്‍‌വിലാസം (ഇന്ത്യയ്ക്കുള്ളിലെ) അയച്ചുതരിക.












Thursday, July 19, 2007

ഗ്രീന്‍‌വിഷന്‍ 2006-ലെ സമ്മാനാര്‍ഹമായ ഫോട്ടോഗ്രാ‍ഫുകള്‍

Loneliness


MERIT CERTIFICATE





Sri. Rajan Kuttoor
Nethra, 2nd Floor, Ama Complex,
Poothole Road, Thrissur, Kerala – 680 004




പ്രിയ ബൂലോകരെ,

ഗ്രീന്‍‌വിഷന്‍ 2006-ലെ സമ്മാനാര്‍ഹമായ ഫോട്ടോഗ്രാ‍ഫുകള്‍ ‘ഗ്രീന്‍സ് കേരള’ എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ദയവായി കണ്ടാലും.

Tuesday, July 17, 2007

ഗ്രീന്‍‌വിഷന്‍‌ 2007

പ്രിയ ബൂലോകരെ,

ഗ്രീന്‍‌വിഷന്‍‌ എന്ന ശീര്‍ഷകത്തില്‍‌ മൂന്നു ദിവസം നീളുന്ന നേച്ചര്‍‌ഫോട്ടോ- പോസ്റ്റര്‍‌ പ്രദര്‍ശനം, അഖിലേന്ത്യാടിസ്ഥാനത്തില്‍‌ പ്രകൃതിഫോട്ടോഗ്രാഫി മത്സരം എന്നിവ വര്‍ഷംതോറും ഗ്രീന്‍സ് സംഘടിപ്പിക്കുന്നുണ്ട്. ഗ്രീന്‍സ് ശേഖരത്തിലുള്ള പ്രകൃതിഫോട്ടോകളും പോസ്റ്ററുകളും സംസ്ഥാനത്തെ കോളേജുകള്‍‌, സ്കൂളുകള്‍‌, റസിഡന്റ്സ് അസോസിയേഷനുകള്‍‌ എന്നിവിടങ്ങളില്‍‌ പ്രദര്‍ശനങ്ങള്‍‌ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പരിപാടി സെപ്റ്റംബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ വച്ച് നടത്തുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകന്‍.

ഫോട്ടോഗ്രഫി സമ്മാനങ്ങള്‍

ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും 1000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ 5 മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു.

ഗ്രീന്‍‌വിഷന്‍‌ 2007

അവസാന തീയതി - സെപ്റ്റംബര്‍‌ 7, 2007
വിലയിരുത്തല്‍‌ - സെപ്റ്റംബര്‍‌ 9, 2007
പ്രദര്‍ശനം - സെപ്റ്റംബര്‍‌ 16,17,18, 2007
സമ്മാന വിതരണം - സെപ്റ്റംബര്‍‌ 18, 2007
ചിത്രങ്ങള്‍‌ തിരിച്ചയച്ചുകൊടുക്കുന്നത് - ഒക്റ്റോബര്‍‌ 10, 2007

വിശദവിവരങ്ങള്‍‌ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനങ്ങള്‍‌ ഇന്ത്യയ്ക്കു പുറത്തേയ്ക്കയച്ചുകൊടുക്കുന്നതല്ല. പ്രവേശന ഫാറം ഉടനെതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. തപാലിലും (ഇന്ത്യയ്ക്കകത്ത് ) ഇ-മെയിലിലും അയച്ചുതരും.