Monday, July 23, 2007

ഗ്രീന്‍‌വിഷന്‍ 2007 പ്രവേശന ഫോറം

പ്രിയബൂലോകരെ,

ഗ്രീന്‍‌വിഷന്‍ 2007 അഖിലേന്ത്യാ പ്രകൃതി ഫോട്ടോഗ്രാഫി മത്സരത്തിന്റെ പ്രവേശന ഫോറവും നിയമാവലിയും താഴെക്കൊടുക്കുന്നു. പിഡിഎഫ് രൂപത്തില്‍ വേണ്ടവര്‍ ഇ-മെയില്‍ അയക്കുക. തപാലില്‍ വേണ്ടവര്‍ മേല്‍‌വിലാസം (ഇന്ത്യയ്ക്കുള്ളിലെ) അയച്ചുതരിക.












2 comments:

Unknown said...

ഗ്രീന്‍സ് മലയാളം സുഹൃത്തേ,
കാര്യങ്ങളുടെ വ്യക്തതയ്ക്കുവേണ്ടി ചോദിക്കട്ടേ,ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ സ്വീകരിക്കുന്നു എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഡിജിറ്റല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റ് എടുത്ത് അയച്ചു തന്നാല്‍ സ്വീകരിക്കും എന്നല്ലേ? (കളിയാക്കിയതല്ല കേട്ടോ) ആ മാര്‍ഗ്ഗരേഖകളില്‍ ഡിജിറ്റല്‍ രൂപത്തിലുള്ള ഫോട്ടോഗ്രാഫുകള്‍ സ്വീകരിക്കുവാനായി വെബ് സൈറ്റോ, ഈ മെയില്‍ വിലാസമോ കണ്ടില്ല, അതു കൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്.

അടുത്ത സംശയം, ഇതു മുന്‍പ് പ്രസിദ്ധീകരിച്ച ഫോട്ടോകള്‍ ( ഉദാഹരണത്തിന് സ്വന്തം ബ്ലോഗില്‍), മറ്റു മത്സരങ്ങള്‍ക്ക് അയച്ചു കൊടുത്ത ചിത്രങ്ങള്‍ (മത്സരഫലം ഇതുവരെ വരാത്ത) ഇവയൊക്കെ സ്വീകരിക്കുമോ?


എല്ലാവിധ ആശംസകളും, പ്രിന്റ് എടുത്ത് അയക്കണമെങ്കില്‍ പോലും മത്സരത്തില്‍ പങ്കെടുക്കാന്‍ ശ്രമിക്കും :)


വേറൊരു കാര്യം :
ഇതൊരു പൊതുവിവരങ്ങള്‍ അടങ്ങിയ ബ്ലോഗായതു കൊണ്ട് ഇതിന്റെ കമന്റുകള്‍ ബ്ലോഗ് പോസ്റ്റുകളില്‍ വായനക്കാരെഴുതുന്ന അഭിപ്രായങ്ങള്‍ കാണാനുള്ള മൊഴിക്കൂട്ടങ്ങളില്‍ ഒന്നായ മറുമൊഴിയിലേയ്ക്ക് തിരിച്ചു വിടാമായിരുന്നില്ലേ ? താത്പര്യമുണ്ടെങ്കില്‍ വിശദവിവരങ്ങള്‍ക്കു ഇവിടെ വായിക്കുക
http://marumozhisangam.blogspot.com/2007/06/blog-post_09.html

ഗ്രീന്‍സ് said...

പ്രിയ സപ്തവര്‍ണങ്ങള്‍,

ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ സ്വീകരിക്കുന്നു എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഡിജിറ്റല്‍ ക്യാമറയിലെടുക്കുന്ന ചിത്രങ്ങള്‍ പ്രിന്റ് എടുത്ത് അയച്ചു തന്നാല്‍ സ്വീകരിക്കും എന്നുതന്നെയാണ്. മത്സരത്തോളം പ്രാധാന്യം ചിത്രങ്ങളുടെ പ്രദര്‍ശനത്തിനുമുണ്ട്.
രണ്ടാമത്തെ സംശയത്തിനുള്ള ഉത്തരം സ്വീകരിക്കുമെന്നു തന്നെയാണ്. മറ്റു മത്സരങ്ങളില്‍ സമ്മാനം ലഭിച്ചവയായാലും പ്രശ്നമില്ല.

താങ്കളുടെ നിര്‍ദ്ദേശാനുസരണം മറുമൊഴി സംഖത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.