Tuesday, July 17, 2007

ഗ്രീന്‍‌വിഷന്‍‌ 2007

പ്രിയ ബൂലോകരെ,

ഗ്രീന്‍‌വിഷന്‍‌ എന്ന ശീര്‍ഷകത്തില്‍‌ മൂന്നു ദിവസം നീളുന്ന നേച്ചര്‍‌ഫോട്ടോ- പോസ്റ്റര്‍‌ പ്രദര്‍ശനം, അഖിലേന്ത്യാടിസ്ഥാനത്തില്‍‌ പ്രകൃതിഫോട്ടോഗ്രാഫി മത്സരം എന്നിവ വര്‍ഷംതോറും ഗ്രീന്‍സ് സംഘടിപ്പിക്കുന്നുണ്ട്. ഗ്രീന്‍സ് ശേഖരത്തിലുള്ള പ്രകൃതിഫോട്ടോകളും പോസ്റ്ററുകളും സംസ്ഥാനത്തെ കോളേജുകള്‍‌, സ്കൂളുകള്‍‌, റസിഡന്റ്സ് അസോസിയേഷനുകള്‍‌ എന്നിവിടങ്ങളില്‍‌ പ്രദര്‍ശനങ്ങള്‍‌ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പരിപാടി സെപ്റ്റംബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ വച്ച് നടത്തുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകന്‍.

ഫോട്ടോഗ്രഫി സമ്മാനങ്ങള്‍

ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും 1000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ 5 മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു.

ഗ്രീന്‍‌വിഷന്‍‌ 2007

അവസാന തീയതി - സെപ്റ്റംബര്‍‌ 7, 2007
വിലയിരുത്തല്‍‌ - സെപ്റ്റംബര്‍‌ 9, 2007
പ്രദര്‍ശനം - സെപ്റ്റംബര്‍‌ 16,17,18, 2007
സമ്മാന വിതരണം - സെപ്റ്റംബര്‍‌ 18, 2007
ചിത്രങ്ങള്‍‌ തിരിച്ചയച്ചുകൊടുക്കുന്നത് - ഒക്റ്റോബര്‍‌ 10, 2007

വിശദവിവരങ്ങള്‍‌ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനങ്ങള്‍‌ ഇന്ത്യയ്ക്കു പുറത്തേയ്ക്കയച്ചുകൊടുക്കുന്നതല്ല. പ്രവേശന ഫാറം ഉടനെതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. തപാലിലും (ഇന്ത്യയ്ക്കകത്ത് ) ഇ-മെയിലിലും അയച്ചുതരും.

3 comments:

Unknown said...

വിശദവിവരങ്ങള്‍ പോസ്റ്റൂ..
ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ സ്വീകരിക്കുമൊ?


:) 5000 രൂപാ കിട്ടി!

ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ ഒരാള്‍ക്ക് സമര്‍പ്പിക്കാമോ?

ദിവാസ്വപ്നം said...

പ്രിയപ്പെട്ട ഗ്രീന്‍സ് സംഘാടകരേ,

മിക്കവാറും ആളുകള്‍ ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയിലേയ്ക്ക് മാറുന്ന ഇന്നത്തെ സാഹചര്യത്തില്‍, ഈ മത്സരം ബ്ലോഗിലൂടെയോ ഫ്ലിക്കര്‍ പോലെയുള്ള ഫോട്ടോ-ഷെയറിംഗ് സൈറ്റുകളിലൂടെയോ നടത്തുന്നത് നന്നായിരിക്കും എന്നൊരു എളിയ സജഷന്‍ വയ്ക്കുന്നു.

പൊതുജനത്തിന് വോട്ടുചെയ്യാനുള്ള സാഹചര്യവും, പ്രത്യേകിച്ച് ചിലവൊന്നുമില്ലാതെ മത്സരത്തെപ്പറ്റി ലോകമെമ്പാടുമുള്ള പ്രകൃതി സ്നേഹികളെ അറിയിക്കുവാന്‍ കഴിയുമെന്നുള്ളതും പ്രധാന ഗുണങ്ങള്‍.

കേരളത്തിനു പുറത്തുള്ളവര്‍ക്ക് തപാലിലൂടെ ഫോട്ടോ അയച്ചുതരുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാനും സഹായിക്കുമെന്ന് കരുതുന്നു.

regards,

ഗ്രീന്‍സ് said...

പ്രിയ സപ്തവര്‍ണങ്ങള്‍,
വിശദവിവരങ്ങള്‍ കൊടുത്തിട്ടുണ്ട്. ഡിജിറ്റല്‍ ഫോട്ടോഗ്രാഫുകള്‍ സ്വീകരിക്കും. പരമാവധി ആറ് ഫോട്ടോകള്‍ ഒരാള്‍ക്ക് സമര്‍പ്പിക്കാം.
കിട്ടട്ടെ! :)

പ്രിയ ദിവ,

മത്സരചിത്രങ്ങളുടെ മൂന്നുദിവസത്തെ പ്രദര്‍ശനവും (വിജെറ്റി ഹാള്‍, തിരുവനന്തപുരം) തുടര്‍ന്ന്, അടുത്ത വര്‍ഷംവരെ വിവിധ സ്കൂളുകളിലും റസിഡന്റ് അസോസിയേഷനുകളിലും പ്രദര്‍ശിപ്പിക്കലുമുണ്ട്. ഇതിനായി ഫോട്ടോഗ്രാഫിന്റെ പ്രിന്റ് തന്നെ വേണം. നിലവിലെ സാഹചര്യത്തില്‍ പ്രിന്റ് എടുക്കുക സാധ്യമല്ലാത്തതിനാല്‍ താങ്കളുടെ നിര്‍ദ്ദേശം തല്‍ക്കാലം സ്വീകരിക്കുക വയ്യ എന്നറിയിക്കുന്നു.
ദയവായി സഹകരിക്കുക