Monday, August 25, 2008

ഗ്രീന്‍‌ വിഷന്‍ 2008 അഖിലേന്ത്യ പ്രകൃതി ഫോട്ടോഗ്രാഫി മത്സര ഫലം

ഗ്രീന്‍‌ വിഷന്‍ 2008

അഞ്ചാമത് അഖിലേന്ത്യ പ്രകൃതി ഫോട്ടോഗ്രാഫി മത്സരത്തില്‍ ശ്രീമതി രുപാ‍ലി മണ്ഡല്‍‌, 24 പര്‍ഗാനാസ് (എന്‍), പശ്ചിമ ബംഗാള്‍ ഒന്നാം സ്ഥാനവും (5000 രൂപ) ശ്രീ. ശ്രീധര്‍ ഡി. ഷെല്‍കെ, ബെല്‍ഗാം, കര്‍ണാടക രണ്ടാം സ്ഥാനവും (3000 രൂപ) നേടി. ആശ്വാസ സമ്മാനമായ ആയിരം രൂപ നേടിയവര്‍‌: (1) ശ്രീ. എച്ച്; സതീഷ്, ബംഗളരു,(2) ശ്രീ. രംസീന്‍‌ എം.ആര്‍‌. കൊല്ലം, (3) ശ്രീ. നരയന്‍‌ ഡി. പട്ടേല്‍, പഞ്ച്മഹല്‍, ഗുജറാത്ത്, (4) ശ്രീ. അമിതവ ദാസ്, ഉത്തര്‍‌ ദിനാജ്പൂര്‍‌, പശ്ചിമ ബംഗാള്‍‌, (5) ശ്രീ. സാലി പാലോട്, തിരുവനന്തപുരം. വിശദവിവരങ്ങള്‍‌ www.greenskerala.blogspot.com --ല്‍.



ജൂറി

Wednesday, July 30, 2008

അഖില കേരള ബിരുദതല പോസ്റ്റര്‍ രചനാ മത്സരം

കേരളത്തിലെ ബിരുദവിദ്യാര്‍ത്ഥികള്‍ക്കായി

എനര്‍ജി മാനേജ്മെന്റ് സെന്റര്‍-കേരളയുടെ സഹകരണത്തോടെ ഗ്രീന്‍സ്

പോസ്റ്റര്‍ രചനാ മത്സരം

സംഘടിപ്പിക്കുന്നു. വിശദവിവരങ്ങള്‍ ചുവടെ:







Friday, July 25, 2008

ആള്‍ കേരള നേച്ചര്‍ പെയിന്റിങ് കോമ്പറ്റീഷന്‍

പ്രിയരെ,

കേരള സ്റ്റേറ്റ് ബയോഡൈവേഴ്സിറ്റി ബോര്‍ഡുമായിച്ചേര്‍ന്ന് ഗ്രീന്‍സ് കേരളത്തിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു പ്രകൃതി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
അപേക്ഷാ ഫോം ഉടനെതന്നെ ഇവിടെ ലഭ്യമാക്കുന്നതാണ്.

Saturday, March 8, 2008

കോമണ്‍‌വെല്‍ത്ത് ദിനാചരണം






യുഗാണ്ടയിലെ വിക്റ്റോറിയ തടാകത്തില്‍നിന്നാണ് മെഡിറ്ററേനിയന്‍സമുദ്രത്തിലേയ്ക്ക് മൂന്നുമാസം നീളുന്ന യാത്ര നൈല്‍‌ ആരംഭിക്കുന്നത്. അവിടെവച്ചായിരുന്നു കോമണ്‍‌വെല്‍ത്ത് ഭരണത്തലവന്മാര്‍‌ കഴിഞ്ഞവര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെ തരണംചെയ്യുവാനുള്ള മാര്‍ഗങ്ങളന്വേഷിക്കുവാനായി സമ്മേളിച്ചത്.

2008-ലെ കോമണ്‍‌വെല്‍ത്ത് ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 10ന് കേരള നിയമസഭയുടെയും കോമണ്‍‌വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍‌ നടക്കുന്ന The Environment Our Future എന്ന പരിപാടിയില്‍‌ പ്രകൃതി ഫോട്ടോകളുടെയും പോസ്റ്ററുകളുടെയും വീഡിയോ ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം ഗ്രീന്‍സ് ഒരുക്കുന്നു. നിയമസഭാ കോമ്പ്ലക്സ് മെംബേഴ്സ് ലോഞ്ചില്‍‌ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലേയ്ക്ക് എല്ലാവരെയും വിനയപൂര്‍വം ക്ഷണിക്കുന്നു.

Monday, February 11, 2008

അതിരപ്പിള്ളി സെമിനാര്‍

ഫെബ്രുവരി 14ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം വൈഎംസിഎ ഹാളില്‍.

Friday, January 4, 2008

ഗ്രീന്‍സ് പുതുവര്‍ഷാശംസകള്‍!

ഗ്രീന്‍സ് പുതുവര്‍ഷത്തില്‍ വിതരണം ചെയ്ത ആശംസാ കാര്‍ഡ്. മറുവശത്ത് പരിസ്ഥിതി സന്ദേശങ്ങളടങ്ങിയ കലണ്ടര്‍.