പ്രിയ ബൂലോകരെ,
ഗ്രീന്‍വിഷന്‍ എന്ന ശീര്‍ഷകത്തില്‍ മൂന്നു ദിവസം നീളുന്ന നേച്ചര്ഫോട്ടോ- പോസ്റ്റര്‍ പ്രദര്‍ശനം, അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രകൃതിഫോട്ടോഗ്രാഫി മത്സരം എന്നിവ വര്‍ഷംതോറും ഗ്രീന്‍സ് സംഘടിപ്പിക്കുന്നുണ്ട്. ഗ്രീന്‍സ് ശേഖരത്തിലുള്ള പ്രകൃതിഫോട്ടോകളും പോസ്റ്ററുകളും സംസ്ഥാനത്തെ കോളേജുകള്‍, സ്കൂളുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഉപയോഗിക്കുന്നുണ്ട്. ഇക്കൊല്ലത്തെ പരിപാടി സെപ്റ്റംബര്‍ 16, 17, 18 തീയതികളില്‍ തിരുവനന്തപുരം വി.ജെ.റ്റി. ഹാളില്‍ വച്ച് നടത്തുന്നതാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇപ്പോഴത്തെ മുഖ്യമന്ത്രി ശ്രീ. വി.എസ്. അച്യുതാനന്ദനായിരുന്നു ഉദ്ഘാടകന്‍.
ഫോട്ടോഗ്രഫി സമ്മാനങ്ങള്‍
ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയും 1000 രൂപയുടെ അഞ്ചു പ്രോത്സാഹന സമ്മാനങ്ങളും കൂടാതെ 5 മെരിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്കുന്നു.
ഗ്രീന്‍വിഷന്‍ 2007
അവസാന തീയതി - സെപ്റ്റംബര്‍ 7, 2007
വിലയിരുത്തല്‍ - സെപ്റ്റംബര്‍ 9, 2007
പ്രദര്‍ശനം - സെപ്റ്റംബര്‍ 16,17,18, 2007
സമ്മാന വിതരണം - സെപ്റ്റംബര്‍ 18, 2007
ചിത്രങ്ങള്‍ തിരിച്ചയച്ചുകൊടുക്കുന്നത് - ഒക്റ്റോബര്‍ 10, 2007
വിശദവിവരങ്ങള്‍ ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്. സമ്മാനങ്ങള്‍ ഇന്ത്യയ്ക്കു പുറത്തേയ്ക്കയച്ചുകൊടുക്കുന്നതല്ല. പ്രവേശന ഫാറം ഉടനെതന്നെ പ്രസിദ്ധീകരിക്കുന്നതാണ്. തപാലിലും (ഇന്ത്യയ്ക്കകത്ത് ) ഇ-മെയിലിലും അയച്ചുതരും.