Tuesday, June 30, 2009

ഇന്റർ സ്കൂൾ ഗ്രീൻസ് ക്വിസ് 2009

തിരുവനന്തപുരം നഗരത്തിലെ 8,9,10 ക്ലാസുകളിലെ കുട്ടികൾക്കുള്ള ഇക്കൊല്ലത്തെ റ്റി.കെ. രാജൻ മെമോറിയൽ ഗ്രീൻസ് ക്വിസ് 2009, 11.07.2009ന് നടത്തുന്നു.

വിഷയം: പ്രകൃതി, പരിസ്ഥിതി, ജീവശാസ്ത്രം
സ്ഥലം: ക്രൈസ്റ്റ് നഗർ സ്കൂൾ, വെള്ളയമ്പലം, തിരുവനന്തപുരം
തീയതി: ജുലായ് 11 ശനിയാഴ്ച
രജിസ്ട്ട്രേഷൻ സമയം: രാവിലെ 9 മണി
ഒരു ടീമിൽ പങ്കെടുക്കാവുന്നത്: രണ്ടുപേർ (ഒരു സ്കൂളിൽ നിന്ന് ഒന്നിലധികം ടീമുകൾക്ക് പങ്കെടുക്കാവുന്നതാണ്.
ബന്ധപ്പെടേണ്ട നമ്പരുകൾ: 9495408922, 9446356734


അപേക്ഷാഫോം ചുവടെ:

Monday, May 25, 2009

ഗ്രീൻ വിഷൻ 2009 - അഖിലേന്ത്യാ പ്രകൃതി ഫോട്ടോ മത്സരം

പ്രിയരേ,

ഗ്രീൻസിന്റെ ഇക്കൊല്ലത്തെ പ്രകൃതി ഫോട്ടോ മത്സരത്തിന്റെ, ഗ്രീൻ വിഷൻ 2009 - അഖിലേന്ത്യാ പ്രകൃതി ഫോട്ടോ മത്സരം - പ്രവേശന ഫോറം ചുവടെക്കൊടുക്കുന്നു. ദയവായി ഈ സംരംഭത്തിന്റെ ഭാഗമാവുക. നിയമാവലിയും വിശദവിവരങ്ങളും ഇവിടെ.
pdf രൂപം ഇ മെയിലിൽ ലഭിക്കാൻ ബന്ധപ്പെടുക:greenskerala@gmail.com

അഭിവാദനങ്ങളോടെ,

സജി കെ.
സെക്രട്ടറി

Wednesday, April 29, 2009

ശ്രീ. അജിത്‌ കൊളാശ്ശേരിയും ശ്രീ. ഷാജു സി.കെ.യും

ഇന്റര്‍ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീന്‍സ് ക്വിസ് 2009- ൽ ഗവണ്മെന്റ് സെക്രട്ടേറിയറ്റ് ജീവനക്കാരായ ശ്രീ. ഷാജു സി.കെ., ശ്രീ. അജിത്‌ കൊളാശ്ശേരി എന്നിവർ 77.5 മാർക്കോടെ ഒന്നാം സ്ഥാനം നേടി. വിവര- പൊതുജനസമ്പർക്ക വകുപ്പിലെ ശ്രീ അനിൽകുമാർ കെ.എസ്., ശ്രീമതി അഞ്ചു വി. അശോകൻ എന്നിവർക്ക് രണ്ടാം സ്ഥാനവും (52.5 മാർക്ക്), ഗവണ്മെന്റ് എഞ്ചിനീയറിങ് കോളെജിലെ ശ്രീ. ബാലു ജോൺ, ശ്രീ. രണ്ഡീർ ആർ. പ്രസാദ് എന്നിവർക്ക് മൂന്നാം സ്ഥാനവും (45 മാർക്ക്) ലഭിച്ചു.

കേരള യുനിവേർസിറ്റി അക്വാട്ടിക് ബയോളജി വിഭാഗം മേധാവി ഡോ. ബിജുകുമാർ ക്വിസ് മാസ്റ്റരായിരുന്നു.
ചിത്രങ്ങൾ: ശങ്കരനാരായണൻ ജി.

കൂടുതൽ ചിത്രങ്ങൾ: greenskerala യിൽ.

Wednesday, April 15, 2009

ഇന്റർ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീൻസ് ക്വിസ് 2009

ഇക്കൊല്ലത്തെ ഇന്റർ ഇൻസ്റ്റിറ്റ്യൂഷണൽ ഗ്രീൻസ് ക്വിസ് ഏപ്രിൽ 22നു നടത്തുന്നു. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ചുവടെ കൊടുക്കുന്നു:


Friday, April 3, 2009

കിള്ളിയെ തേടി....


കരമനയാറിന്റെ പ്രധാന കൈവഴിയും തിരുവനന്തപുരം നഗരത്തിന്റെ സ്വന്തം നദിയുമായ കിള്ളിയാറിന്റെ ഉദ്ഭവം തേടി ഗ്രീന്‍സ് അംഗങ്ങള്‍ നടത്തിയ യാത്രയിലെ ദൃശ്യങ്ങള്‍
ഫോട്ടോ നന്ദകുമാര്‍


പച്ചമല ആദിവാസി കോളനി







ചെറുവേലി





പോറ്റിസ്സാറിനൊപ്പം


തീർത്ഥങ്കര

കരിഞ്ചാത്തിക്കുഴി
മൂന്നാനക്കുഴി


Friday, March 27, 2009

ലോകജലദിനവും ഇന്റർ ഇൻസ്റ്റിട്യൂഷനൽ ഗ്രീൻസ് ക്വിസും

ലോകജലദിനത്തോടനുബന്ധിച്ച് 23.03.2009 നു സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് വിതരണം ചെയ്ത ലഘുലേഖ. ഏപ്രിൽ 22 ന് തിരുവനന്തപുരം YMCA Hall-ൽ നടത്തുന്ന ഇന്റർ ഇൻസ്റ്റിട്യൂഷനൽ ഗ്രീൻസ് ക്വിസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നംബരുകൾ ഇതിലുണ്ട്.


Thursday, March 5, 2009

ഹൈമവത ഭൂവിൽ-നെക്കുറിച്ച് ദ ഹിന്ദു

ഹൈമവത ഭൂവിൽ-നെക്കുറിച്ച് ദ ഹിന്ദു ഇന്നത്തെ മെട്രോയിൽ വാർത്തയുണ്ട്. അതിന്റെ ലിങ്ക് താഴെക്കൊടുക്കുന്നു:
http://www.hindu.com/mp/2009/03/05/stories/2009030550390400.htm

അല്ലെങ്കിൽ

http://greenskerala.blogspot.com/2009/03/hindus-report-on-haimavatha-bhoovil.html