Wednesday, July 15, 2009

പരിസ്ഥിതി ദിനാചരണം: ചിത്രരചനയും വൃക്ഷത്തൈ‍ വിതരണവും


പരിസ്ഥിതി ദിനാചരണത്തിന് ഇത്തവണ മ്യൂസിയം - മൃഗശാല വകുപ്പും ഗ്രീന്‍സും കൈകോര്‍ത്തു. രാവിലെ 9 നു എൽ പി, യുപി, ഹൈസ്കൂളുകള്‍ക്കായി ചിത്രരചനാ മത്സരം മ്യൂസിയം കോമ്പൌണ്ടില്‍. ഉച്ചയ്ക്ക് 3നു വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് വനം- വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാര്‍ പരിസ്ഥിതി ദിനാചരണത്തിന് ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം മേയർ സി. ജയൻ ബാബു, കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവർ പങ്കെടുത്തു.

ചിത്രരചനാ മത്സരത്തിൽ നിന്നുള്ള ദൃശ്യം












മ്യൂസിയം കോമ്പൌണ്ടിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന്




വിദ്യാഭ്യാസ മന്ത്രി വൃക്ഷത്തൈ നടുന്നു


വനം മന്ത്രി വൃക്ഷത്തൈ നടുന്നു





1000 വൃക്ഷത്തൈ വിതരണം


ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ജൂണ് ആറിന് ഗ്രീന്‍സിന്റെ ആഭിമുഖ്യത്തിൽ 1000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ആസാദ് ഗേറ്റിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍ ഉച്ചയ്ക്ക് 1.30ന് വനംവകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം ഗ്രീന്‍സ് പ്രവര്‍ത്തക ശ്രീമതി ഷീലയുടെ മകള്‍ക്ക് ചന്ദനമരത്തൈ നല്‍കി നിര്‍വഹിച്ചു. നെല്ലി, തേക്ക്, ഞാവല്‍, കണിക്കൊന്ന, വേപ്പ്, മഹാഗണി, മാതളം, ചന്ദനം, മന്ദാരം, പതിമുകം, സപ്പോട്ട എന്നീ വൃക്ഷങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്.

വനം മന്ത്രി ശ്രീ. ബിനോയ് വിശ്വം ഗ്രീൻസ് അംഗങ്ങളോടൊപ്പം വൃക്ഷത്തൈ വിതരണോദ്ഘാടനത്തിനു മുൻപ്




വൃക്ഷത്തൈ വിതരണോദ്ഘാടനം




വൃക്ഷത്തൈ വിതരണം
വൈഎംസിഎയിലെ ക്യൂ


മരമാണ് മഹാകാര്യം!

കൃഷ്ണൻ

കൃഷ്ണനു നിറഞ്ഞ ചിരിയും സന്തോഷവും. സ്വന്തം കാര്യം പോലെ അദ്ദേഹം ഓടിനടന്ന് സഹായിച്ചപ്പോള്‍ തെല്ലു കൌതുകം തോന്നാതിരുന്നില്ല. തൈ വിതരണം വൈഎംസിഎയിലാണ് നടത്തിയത്. അവിടത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് കൃഷ്ണന്‍. വെറുതെ ചോദിച്ചു നോക്കി, എന്താണിത്ര ആവേശമെന്ന്.


കണ്ണുകളില്‍ നക്ഷത്രത്തിളക്കത്തോടെ മറുപടി: ഏഴെട്ടു വര്‍ഷം മുന്‍പ് ഗ്രീന്‍സ് ഇതുപോലെ തൈ വിതരണം ചെയ്തപ്പോള്‍ ഞാനും ഒരു ചാമ്പയും പേരയും കൊണ്ടുപോയിരുന്നു. ഇപ്പോഴവ നിറഞ്ഞു കായ്ക്കുന്നുണ്ട്.

ഇത്തവണയും എനിക്കൊരെണ്ണം വേണം. ഗ്രീന്‍സിന് കൃതാര്‍ഥതയുടെ നിമിഷങ്ങള്‍!




ഫോട്ടോകൾ: ജി. ശങ്കരനാരായണൻ

No comments: