കാലാവസ്ഥാ വ്യതിയാനം മൂലമാകാം, നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. വാർത്ത ജനയുഗത്തിൽ. (ജൂലൈ 24)
Saturday, July 25, 2009
Friday, July 24, 2009
പച്ചക്കറിവിത്ത് വിതരണം
സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി പച്ചക്കറിവിത്തുകളുടെ വിതരണം ഇന്നു നടക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഗ്രീൻസ് സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന
കൃഷിവകുപ്പുമന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ. കെ.എസ്. ശശിധരൻ, അസി. ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ശ്രീമതി മിനി കെ. രാജൻ, അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ ശ്രീ. കെ. സുധാകരൻ നാടാർ എന്നിവർ പങ്കെടുക്കും. തുടർന്ന് പച്ചക്കറി വിത്തിനങ്ങളുടെ പാക്കറ്റുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്കു വിതരണം ചെയ്യുന്നു.
Thursday, July 16, 2009
റ്റി.കെ. രാജൻ മെമോറിയൽ ഇന്റർ സ്കൂൾ ക്വിസ് 2009
ഗ്രീൻസിന്റെ റ്റി.കെ. രാജൻ മെമോറിയൽ ഇന്റർ സ്കൂൾ ക്വിസ് 2009 നഗരത്തിലെ ഒരു സംഭവമായി. ജൂലായ് 11ന് വെള്ളയമ്പലം ക്രൈസ്റ്റ് നഗർ സ്കൂളിൽ നടത്തിയ മത്സരത്തിൽ 83 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്കൂളിലെ ആനന്ദ് പി.വി.ആനന്ദ് ജസ്റ്റിൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം പോത്തങ്കോട് സ്കൂളിലെ ആര്യൻ പി. നായർപ് ആര്യ പി.ബി. എന്നിവരും വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ സൂര്യ ഗിരീഷും അരവിന്ദ് എ.ജെ.യും പങ്കുവച്ചു. കോട്ടൺഹിൽ ജി ജി എച്ച് എസ് എസിലെ ദേവിക എ. നായർ, അംബിക എം.എസ്. എന്നിവരുടെ ടീമിനാണ് മൂന്നാം സ്ഥാനം.
വിശദ വിവരങ്ങളും ഫോട്ടോകളും: ഇവിടെ
Wednesday, July 15, 2009
പരിസ്ഥിതി ദിനാചരണം: ചിത്രരചനയും വൃക്ഷത്തൈ വിതരണവും
പരിസ്ഥിതി ദിനാചരണത്തിന് ഇത്തവണ മ്യൂസിയം - മൃഗശാല വകുപ്പും ഗ്രീന്‍സും കൈകോര്‍ത്തു. രാവിലെ 9 നു എൽ പി, യുപി, ഹൈസ്കൂളുകള്‍ക്കായി ചിത്രരചനാ മത്സരം മ്യൂസിയം കോമ്പൌണ്ടില്‍. ഉച്ചയ്ക്ക് 3നു വൃക്ഷത്തൈകള്‍ നട്ടുകൊണ്ട് വനം- വിദ്യാഭ്യാസ വകുപ്പുകളുടെ മന്ത്രിമാര്‍ പരിസ്ഥിതി ദിനാചരണത്തിന് ഉദ്ഘാടനം നിര്‍വഹിച്ചു. തിരുവനന്തപുരം മേയർ സി. ജയൻ ബാബു, കോട്ടണ്‍ഹില്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ എന്നിവർ പങ്കെടുത്തു.
ചിത്രരചനാ മത്സരത്തിൽ നിന്നുള്ള ദൃശ്യം
മ്യൂസിയം കോമ്പൌണ്ടിലെ ഉദ്ഘാടന ചടങ്ങിൽ നിന്ന്
1000 വൃക്ഷത്തൈ വിതരണം
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് ജൂണ്‍ ആറിന് ഗ്രീന്‍സിന്റെ ആഭിമുഖ്യത്തിൽ 1000 വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ആസാദ് ഗേറ്റിനടുത്തുള്ള ആല്മരച്ചുവട്ടില് ഉച്ചയ്ക്ക് 1.30ന് വനംവകുപ്പുമന്ത്രി ശ്രീ. ബിനോയ് വിശ്വം ഗ്രീന്‍സ് പ്രവര്‍ത്തക ശ്രീമതി ഷീലയുടെ മകള്‍ക്ക് ചന്ദനമരത്തൈ നല്കി നിര്‍വഹിച്ചു. നെല്ലി, തേക്ക്, ഞാവല്‍, കണിക്കൊന്ന, വേപ്പ്, മഹാഗണി, മാതളം, ചന്ദനം, മന്ദാരം, പതിമുകം, സപ്പോട്ട എന്നീ വൃക്ഷങ്ങളുടെ തൈകളാണ് വിതരണം ചെയ്തത്.
വൃക്ഷത്തൈ വിതരണം
വൈഎംസിഎയിലെ ക്യൂ
മരമാണ് മഹാകാര്യം!
കൃഷ്ണൻ
കൃഷ്ണനു നിറഞ്ഞ ചിരിയും സന്തോഷവും. സ്വന്തം കാര്യം പോലെ അദ്ദേഹം ഓടിനടന്ന് സഹായിച്ചപ്പോള്‍ തെല്ലു കൌതുകം തോന്നാതിരുന്നില്ല. തൈ വിതരണം വൈഎംസിഎയിലാണ് നടത്തിയത്. അവിടത്തെ സെക്യൂരിറ്റി ജീവനക്കാരനാണ് കൃഷ്ണന്. വെറുതെ ചോദിച്ചു നോക്കി, എന്താണിത്ര ആവേശമെന്ന്.
കണ്ണുകളില്‍ നക്ഷത്രത്തിളക്കത്തോടെ മറുപടി: ഏഴെട്ടു വര്‍ഷം മുന്‍പ് ഗ്രീന്‍സ് ഇതുപോലെ തൈ വിതരണം ചെയ്തപ്പോള്‍ ഞാനും ഒരു ചാമ്പയും പേരയും കൊണ്ടുപോയിരുന്നു. ഇപ്പോഴവ നിറഞ്ഞു കായ്ക്കുന്നുണ്ട്.ഇത്തവണയും എനിക്കൊരെണ്ണം വേണം. ഗ്രീന്‍സിന് കൃതാര്‍ഥതയുടെ നിമിഷങ്ങള്‍!
ഫോട്ടോകൾ: ജി. ശങ്കരനാരായണൻ
Subscribe to:
Posts (Atom)