Saturday, March 8, 2008

കോമണ്‍‌വെല്‍ത്ത് ദിനാചരണം






യുഗാണ്ടയിലെ വിക്റ്റോറിയ തടാകത്തില്‍നിന്നാണ് മെഡിറ്ററേനിയന്‍സമുദ്രത്തിലേയ്ക്ക് മൂന്നുമാസം നീളുന്ന യാത്ര നൈല്‍‌ ആരംഭിക്കുന്നത്. അവിടെവച്ചായിരുന്നു കോമണ്‍‌വെല്‍ത്ത് ഭരണത്തലവന്മാര്‍‌ കഴിഞ്ഞവര്‍ഷം കാലാവസ്ഥാ വ്യതിയാനത്തെ തരണംചെയ്യുവാനുള്ള മാര്‍ഗങ്ങളന്വേഷിക്കുവാനായി സമ്മേളിച്ചത്.

2008-ലെ കോമണ്‍‌വെല്‍ത്ത് ദിനാചരണത്തിന്റെ ഭാഗമായി മാര്‍ച്ച് 10ന് കേരള നിയമസഭയുടെയും കോമണ്‍‌വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍‌ നടക്കുന്ന The Environment Our Future എന്ന പരിപാടിയില്‍‌ പ്രകൃതി ഫോട്ടോകളുടെയും പോസ്റ്ററുകളുടെയും വീഡിയോ ചിത്രങ്ങളുടെയും ഒരു പ്രദര്‍ശനം ഗ്രീന്‍സ് ഒരുക്കുന്നു. നിയമസഭാ കോമ്പ്ലക്സ് മെംബേഴ്സ് ലോഞ്ചില്‍‌ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തിലേയ്ക്ക് എല്ലാവരെയും വിനയപൂര്‍വം ക്ഷണിക്കുന്നു.