Friday, November 12, 2010

ഗ്രീന്‍വിഷന്‍ 2010 കാറ്റലോഗ്

ഗ്രീന്‍വിഷന്‍ 2010-ല്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍. മുഴുവന്‍ ചിത്രങ്ങളും ഇവിടെ കാണാം. 


Monday, November 8, 2010

നോര്‍വേയില്‍ നിന്നും ചില സന്ദര്‍ശകര്‍

സമയം രാവിലെ  ൧൧ മണി. സുരേഷ് ഇളമണ്‍ന്‍റെ പെരിയാറിനെ കുറിച്ചുള്ള ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരുകൂട്ടം വിദേശ പെണ്‍കൊടികള്‍ കയറിവന്നു. നോര്‍വേക്കരികളാണ്. അവിടെ ഫോട്ടോഗ്രഫി വിദ്യാര്‍ഥികള്‍. മെര്തെ ഹാസേത്, റ്റൊന്ജി എലിസബത്ത് സോല്ഹെഇമ് ര്യ്നോല്ദ്, സിഗ്രിഡ് ലക്ഷേന്‍ സ്കൊട്വിന്‍, മാരീ ക്രിസ്റിനെ വല്ലെസ്റാദ്, ഓട അര്‍ദ്രേര്‍, അമെണ്ട എന്നിത്യാദി പത്തിരുപതു പേര്‍! സുന്ദരിക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അദ്ധ്യാപകന്‍ ട്രങ്ക് ദ്ര്യെര്‍ പോള്‍സണ്‍. ചിത്രങ്ങള്‍ കണ്ടുമയങ്ങി ഒന്നര മണിക്കൂര്‍ അവരവിടെ തങ്ങി. നല്ല അഭിപ്രായവും രേഖപ്പെടുത്തി മടങ്ങി.

ചില ദൃശ്യങ്ങള്‍. പകര്‍ത്തിയത് ശ്യാംകുമാര്‍.











Sunday, November 7, 2010

പോസ്റ്റര്‍ - പെയിന്റിംഗ് മത്സര ഫലം

പോസ്റ്റര്‍ - പെയിന്റിംഗ് മത്സര ഫലത്തിന്റെ വിശദ വിവരങ്ങള്‍ ഇവിടെ

Tuesday, October 26, 2010

അഖില കേരള പോസ്റ്റര്‍ രചനാ മത്സരം

അഖില കേരള പോസ്റ്റര്‍ രചനാ മത്സരം

എനര്‍ജി മാനെജ്മെന്റ് സെന്ററുമായി സഹകരിച്ചു ഗ്രീന്‍സ് നടത്തുന്ന അഖില കേരള പോസ്റ്റര്‍ രചനാ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഊര്‍ജ സംരക്ഷണം പ്രകൃതിയുടെ നിലനില്‍പ്പിന് എന്നതാണ് വിഷയം. 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ മൂന്നു സമ്മാനങ്ങള്‍ ഉണ്ട്. പോസ്ടരിന്റെ വലിപ്പം, ഉപയോഗിക്കുന്ന മാധ്യമം എന്നിവയില്‍ നിബന്ധനയൊന്നും ഇല്ല. എന്‍ട്രികള്‍ നവംബര്‍ നാലിന് മുന്‍പേ താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. 

ജി. ശങ്കരനാരായണന്‍ 
ദുര്‍ഗാമഠം 
ചെന്തിട്ട സ്ട്രീറ്റ്,
ചാല, തിരുവനന്തപുരം - 695036