Saturday, November 28, 2009

ഗ്രീന്‍സ് ന്യൂസ് ലെറ്റര്‍ 2009

ഇന്നു പ്രകാശനം ചെയ്ത ഗ്രീന്‍സ് ന്യൂസ് ലെറ്റര്‍ 2009 ന്റെ ജെ പി ജി രൂപത്തിലുള്ള പേജുകളാണ് ചുവടെ. പഴയ ലക്കങ്ങള്‍ ഉടനെ ലഭ്യമാക്കുന്നതാണ്.
















Tuesday, August 18, 2009

ഗ്രീൻ വിഷൻ 2009 നാളെ തുടങ്ങുന്നു...

ഗ്രീൻ വിഷൻ 2009 പ്രകൃതി ഫോട്ടോ പ്രദർശനം നാളെ (ഓഗസ്റ്റ് 19 ബുധൻ) രാവിലെ 11നു തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്നു. ഉദ്ഘാടക: ശ്രീമതി പി. വിജയകുമാരിയമ്മ






Tuesday, August 11, 2009

ഗ്രീൻ വിഷൻ 2009 ഫലം



ആറാമത് ദേശീയ പ്രകൃതി ഫോട്ടോഗ്രഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ജോഷി മഞ്ഞുമ്മേലിന്റെ (എറണാകുളം) ഡ്രിങ്കിങ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആഷിഷ് ബത്തേരിയുടെ (വയനാട്) മദർ ആന്റ് ബേബിക്കാണ് രണ്ടാം സ്ഥാനം.
വിശദവിവരങ്ങൾ ഇവിടെ.

വിധിനിർണയ സമിതിയുടെ അഭിപ്രായം

മിക്കവാറുമെല്ലാം മികച്ച ചിത്രങ്ങളായിരുന്നു. സമ്മാനാർഹമായ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പ് ഏകമാനസത്തോടെയായിരുന്നു ജൂറി നിർവഹിച്ചത്. എന്നാൽ 50%ത്തോളം ചിത്രങ്ങളുടെയും പ്രിന്റ് ക്വാളിറ്റി മോശമായിരുന്നു എന്ന അഭിപ്രായമുണ്ട്. വന്യജീവി ചിത്രങ്ങൾ കുറവായിരുന്നു. മിക്കവാറും എല്ലാ ചിത്രങ്ങളും ഡിജിറ്റൽ സഹായം തേടിയിട്ടുണ്ട്.

Saturday, July 25, 2009

നീലക്കുറിഞ്ഞി വീണ്ടും പൂത്തു

കാലാവസ്ഥാ വ്യതിയാനം മൂലമാകാം, നീലക്കുറിഞ്ഞി വീണ്ടും പൂത്തിരിക്കുന്നു. വാർത്ത ജനയുഗത്തിൽ. (ജൂലൈ 24)

പച്ചക്കറി വിത്തു വിതരണം

പച്ചക്കറി വിത്തു വിതരണത്തിന്റെ വാർത്ത ജനയുഗം ജൂലായ് 24.



Friday, July 24, 2009

പച്ചക്കറിവിത്ത് വിതരണം

സെക്രട്ടേറിയറ്റ് ജീവനക്കാർക്കായി പച്ചക്കറിവിത്തുകളുടെ വിതരണം ഇന്നു നടക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം വൈഎംസിഎ ഹാളിൽ ഗ്രീൻസ് സംഘടിപ്പിക്കുന്ന പരിപാടി സംസ്ഥാന
കൃഷിവകുപ്പുമന്ത്രി ശ്രീ. മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യുന്നു
. പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ ശ്രീ. കെ.എസ്. ശശിധരൻ, അസി. ഡയറക്ടർ ഓഫ് അഗ്രിക്കൾച്ചർ ശ്രീമതി മിനി കെ. രാജൻ, അഗ്രിക്കൾച്ചർ ഫീൽഡ് ഓഫീസർ ശ്രീ. കെ. സുധാകരൻ നാടാർ എന്നിവർ പങ്കെടുക്കും. തുടർന്ന് പച്ചക്കറി വിത്തിനങ്ങളുടെ പാക്കറ്റുകൾ മുൻ കൂട്ടി രജിസ്റ്റർ ചെയ്തവർക്കു വിതരണം ചെയ്യുന്നു.

Thursday, July 16, 2009

റ്റി.കെ. രാജൻ മെമോറിയൽ ഇന്റർ സ്കൂൾ ക്വിസ് 2009



ഗ്രീൻസിന്റെ റ്റി.കെ. രാജൻ മെമോറിയൽ ഇന്റർ സ്കൂൾ ക്വിസ് 2009 നഗരത്തിലെ ഒരു സംഭവമായി. ജൂലായ് 11ന് വെള്ളയമ്പലം ക്രൈസ്റ്റ് നഗർ സ്കൂളിൽ നടത്തിയ മത്സരത്തിൽ 83 ടീമുകൾ പങ്കെടുത്തു. ഒന്നാം സ്ഥാനം പട്ടം സെന്റ് മേരീസ് സ്കൂളിലെ ആനന്ദ് പി.വി.ആനന്ദ് ജസ്റ്റിൻ എന്നിവർ കരസ്ഥമാക്കി. രണ്ടാം സ്ഥാനം പോത്തങ്കോട് സ്കൂളിലെ ആര്യൻ പി. നായർപ് ആര്യ പി.ബി. എന്നിവരും വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ സൂര്യ ഗിരീഷും അരവിന്ദ് എ.ജെ.യും പങ്കുവച്ചു. കോട്ടൺഹിൽ ജി ജി എച്ച് എസ് എസിലെ ദേവിക എ. നായർ, അംബിക എം.എസ്. എന്നിവരുടെ ടീമിനാണ് മൂന്നാം സ്ഥാനം.

വിശദ വിവരങ്ങളും ഫോട്ടോകളും: ഇവിടെ