Monday, February 11, 2008
Friday, January 4, 2008
ഗ്രീന്‍സ് പുതുവര്‍ഷാശംസകള്‍!
Wednesday, November 28, 2007
മങ്കയം - വരയാട്ടുമൊട്ട യാത്ര
വരയാട്ടുമൊട്ടഗ്രീന്സ് അംഗങ്ങളുടെ ഈ വര്‍ഷത്തെ ഏകദിന ട്രെക്കിങ് 27.11.2007ന് വരയാട്ടുമൊട്ടയിലേയ്ക്കായിരുന്നു. Ponmudi Ibex Hill എന്നറിയപ്പെടുന്ന വരയാട്ടുമൊട്ടയാണ് തെക്കന്‍ കേരളത്തില്‍ വരയാടുകള്‍ (Nilgiri Tahr) കാണപ്പെടുന്ന ഏക സ്ഥലം. ഇവയെക്കുറിച്ച് ഗ്രീന്‍സ് നടത്തിയ പഠന റിപ്പോര്‍ട്ടിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുകയുണ്ടായി.
ഗ്രീന്‍സ് അംഗങ്ങള്‍ ഇതിനു മുന്‍പും പലതവണ വരയാട്ടുമൊട്ട സന്ദര്‍ശിച്ചിരുന്നുവെങ്കിലും അവയെല്ലാം പൊന്മുടി ഭാഗത്തുനിന്നായിരുന്നു. ഇത്തവണ മങ്കയം (കുരിശടി) വഴിയായിരുന്നു യാത്ര.

മങ്കയത്ത് നിന്ന് രാവിലെ വൈകി 10.15 ന് പുറപ്പെട്ട പത്തംഗ സംഘം ഒരു മണിയോടെ വരയാട്ടുമൊട്ടയിലെത്തിച്ചേര്‍ന്നു.

വൈകി എന്നതിനാല്‍ത്തന്നെ അധികം വരയാടുകളെ കാണുവാന്‍ സംഘാംഗങ്ങള്‍ക്ക് കഴിഞ്ഞില്ല. 
അഞ്ചുകിലോമീറ്റര്‍ കുത്തനെയുള്ള കയറ്റം എല്ലാ സംഘാംഗങ്ങളും വിജയകരമായി പിന്നിട്ടു. ചെറിയ തോതില്‍ അട്ട ശല്യവും ഉണ്ടായിരുന്നു. വഴികാട്ടികള്‍ മൊട്ടയുടെ ചുവടുവരെ വന്നു. വരയാടുകള്‍ക്ക് നേരിടേണ്ടിവരുന്ന ഭീഷണിയെക്കുറിച്ചും അത് അതിജീവിക്കുന്നതിനെക്കുറിച്ചും ഗൌരവാവഹമായ ചര്‍ച്ച നടന്നു. 
കിഴക്കായി, ഹരിതഭൂമിയില്‍ ഒരു വൃണം പോലെ മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റിലെ ഹെലിപ്പാട്. മെര്‍ച്ചിസ്റ്റണ്‍ എസ്റ്റേറ്റും പൊന്മുടി വയര്‍ലെസ് സ്റ്റേഷനും അകലെ കാണാം.
പിന്നിട്ട പാത: മൊട്ടയില്‍ നിന്നുള്ള കാഴ്ച
(പാതയിലെ ഏക ‘നിരന്ന’ പ്രദേശവും ഇതായിരുന്നു)
തിരികെ വന്നു മങ്കയം വെള്ളച്ചാട്ടത്തില്‍ കുളിച്ചു. മൂന്നു തട്ടുകളായി പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആദ്യത്തെയും അവസാനത്തെയും പതനങ്ങള്‍ സുരക്ഷിത സ്നാനം ഉറപ്പുതരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേകം കടവും ഇവിടെയുണ്ട്. തിരുവനന്തപുരത്തെ ഏക ഡ്രൈവ്-ഇന്‍ വെള്ളച്ചാട്ടവും ഇതുതന്നെ.
മങ്കയം വെള്ളച്ചാട്ടം: ഒന്ന്
മങ്കയം വെള്ളച്ചാട്ടം: മൂന്ന്
(രണ്ടാമത്തെ വെള്ളച്ചാട്ടം ചെറുതും അപകടകരവുമാണ്.)
ഉള്‍ക്കാട്ടിലെ ‘മണശാല’ എന്ന, ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച കരിങ്കല്‍ക്ഷേത്രത്തെക്കുറിച്ചുള്ള അറിവ് വീണ്ടുമൊരു വരവിന് പ്രചോദനമായി ഉള്‍ക്കൊണ്ട് അംഗങ്ങള്‍ മടങ്ങി.
Monday, November 12, 2007
കാര്‍മല്‍ സ്കൂള്‍ ഗ്രീന്‍സ് ക്വിസ് 2007 വിജയികള്‍


റ്റി.കെ. രാജന്‍ മെമോറിയല്‍ ഗ്രീന്‍സ് ക്വിസ് 2007-ലെ ഒന്നാംസ്ഥാനം കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ ആരതി അനില്‍, ആനി ജോണ്‍ സി.എസ്. എന്നിവരടങ്ങിയ ടീം കരസ്ഥമാക്കി.
പതിമൂന്നു സ്കൂളുകളില്‍നിന്നായി 44 ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ രണ്ടാം സ്ഥാനം കോട്ടന്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ ചന്ദന ആര്‍.ബി., മുഹ്സിന ബി.എസ്. എന്നിവരും കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളായ അഞ്ചു ജി. നായര്‍, ഗോപിക എച്ച്. എന്നിവരും പങ്കിട്ടു. മൂന്നാം സ്ഥാനവും ഇതേ സ്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ അശ്വതി എം.എസ്., ഒന്‍പതാംക്ലാസിലെ ലക്ഷ്മി എസ്.എച്ച്. എന്നിവരുടെ ടീമിനാണ്.
ഫൈനല്‍ റൌണ്ടിലെത്തിയ മറ്റു ടീമുകള്‍:
സേതു സി.എ. (9 ബി), അപ്പു അജിത് (9 ബി) - ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ശ്രീകാര്യം, അശ്വതി ജി.എസ്. (10), പ്രതിഭ ജി. വിജയന്‍ (10) - ദര്‍ശന ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍, നെടുമങ്ങാട്, കിരണ്‍ മനോജ് (10 ബി), അഷ്‌റഫ് എന്‍.(10 ബി) - ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ശ്രീകാര്യം.
പങ്കെടുത്ത സ്കൂളുകള്‍:
ഹോളി ഏഞ്ചത്സ് കോണ്‍വെന്റ് ഗേള്‍സ് സ്കൂള്‍, ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷന്‍, തിരുവനന്തപുരം - 10 പേര്‍, ലയോള ബോയ്സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ശ്രീകാര്യം - 8, സെന്റ് മേരീസ് ഹയര്‍സെക്കണ്ടറി സ്കൂള്‍, പട്ടം -5, ഗവണ്മെന്റ് മോഡല്‍ ഗേള്‍സ് ഹൈസ്കൂള്‍, പട്ടം -4, എസ്.എം.വി. ബോയ്സ് മോഡല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ - 4, കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ - 4, ദര്‍ശന ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍, നെടുമങ്ങാട് -2, കേന്ദ്രീയ വിദ്യാലയ, പട്ടം -2, സെന്റ് തോമസ് റെസിഡന്‍ഷ്യല്‍ സ്കൂള്‍, മുക്കോലയ്ക്കല്‍, തിരുവനന്തപുരം -1, കോട്ടന്‍ഹില്‍ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ - 1, ചിന്മയ വിദ്യാലയം, ആയുര്‍വേദ കോളേജ് ജങ്ഷന്‍ - 1, ക്രൈസ്റ്റ് നഗര്‍ ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍, കവടിയാര്‍ -1. ഗവണ്മെന്റ് ഹൈസ്കൂള്‍, പേരൂര്‍ക്കട - 1.
ക്രൈസ്റ്റ് നഗര്‍ ഇങ്ലീഷ് മീഡിയം ഹയര്‍സെക്കണ്ടറി സ്കൂള്‍, കവടിയാറില്‍ നടത്തിയ മത്സരത്തില്‍ ഗ്രീന്‍സ് ന്യൂസ്‌ലെറ്റര്‍ എഡിറ്റര്‍ ശ്രീ. സി. സുശീല്‍കുമാര്‍ ക്വിസ് മാസ്റ്ററായിരുന്നു. ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ. തോമസ് പവര്‍പോയിന്റ് പ്രസന്റേഷനുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ നല്‍കി.
Thursday, November 1, 2007
റ്റികെ രാജന്‍ മെമോറിയല്‍ ഗ്രീന്‍സ് ക്വിസ് 2007
വിഷയം: പ്രകൃതി, പരിസ്ഥിതി, ജീവശാസ്ത്രം
സ്ഥലം: ക്രൈസ്റ്റ്നഗര്‍ സ്കൂള്‍, വെള്ളയമ്പലം
രജിസ്റ്റ്ട്രേഷന്‍ സമയം: രാവിലെ 9.30
ഒരു ടീമില്‍ പങ്കെടുക്കാവുന്നത്: രണ്ടുപേര്‍.
ഒരു സ്കൂളില്‍ നിന്ന് ഒന്നിലധികം ടീമുകള്‍ക്ക് പങ്കെടുക്കാവുന്നതാണ്.
മത്സരത്തില്‍ ആദ്യമൂന്നു സ്ഥാനങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റും ഉപഹാരവും നല്‍കുന്നു.
അപേക്ഷാ ഫോം ഇവിടെ.
Tuesday, October 23, 2007
സെക്രട്ടേറിയറ്റ് കോമ്പൌണ്ടില്‍ മുഖ്യമന്ത്രി തെങ്ങുനടുന്നു
Monday, October 22, 2007
ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും

ഗ്രീന്‍ വിഷന്‍ 2007 പ്രകൃതി ചിത്രരചനാ മത്സര ചിത്രങ്ങളും സര്‍ട്ടിഫിക്കറ്റുകളും കാണുവാന്‍ ഇവിടെ ഞെക്കുക.
