Friday, November 12, 2010
Monday, November 8, 2010
നോര്‍വേയില്‍ നിന്നും ചില സന്ദര്‍ശകര്‍
സമയം രാവിലെ ൧൧ മണി. സുരേഷ് ഇളമണ്ന്റെ പെരിയാറിനെ കുറിച്ചുള്ള ഡോകുമെന്ററി പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കുന്നു. ഒരുകൂട്ടം വിദേശ പെണ്‍കൊടികള്‍ കയറിവന്നു. നോര്വേക്കരികളാണ്. അവിടെ ഫോട്ടോഗ്രഫി വിദ്യാര്‍ഥികള്‍. മെര്തെ ഹാസേത്, റ്റൊന്ജി എലിസബത്ത് സോല്ഹെഇമ് ര്യ്നോല്ദ്, സിഗ്രിഡ് ലക്ഷേന് സ്കൊട്വിന്, മാരീ ക്രിസ്റിനെ വല്ലെസ്റാദ്, ഓട അര്ദ്രേര്, അമെണ്ട എന്നിത്യാദി പത്തിരുപതു പേര്! സുന്ദരിക്കൂട്ടങ്ങളെ നയിച്ചുകൊണ്ട് അദ്ധ്യാപകന് ട്രങ്ക് ദ്ര്യെര് പോള്‍സണ്‍. ചിത്രങ്ങള്‍ കണ്ടുമയങ്ങി ഒന്നര മണിക്കൂര്‍ അവരവിടെ തങ്ങി. നല്ല അഭിപ്രായവും രേഖപ്പെടുത്തി മടങ്ങി.
ചില ദൃശ്യങ്ങള്‍. പകര്‍ത്തിയത് ശ്യാംകുമാര്‍.

Sunday, November 7, 2010
Saturday, November 6, 2010
Tuesday, October 26, 2010
അഖില കേരള പോസ്റ്റര്‍ രചനാ മത്സരം
അഖില കേരള പോസ്റ്റര്‍ രചനാ മത്സരം
എനര്‍ജി മാനെജ്മെന്റ് സെന്ററുമായി സഹകരിച്ചു ഗ്രീന്‍സ് നടത്തുന്ന അഖില കേരള പോസ്റ്റര്‍ രചനാ മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഊര്‍ജ സംരക്ഷണം പ്രകൃതിയുടെ നിലനില്‍പ്പിന് എന്നതാണ് വിഷയം. 5000 രൂപ, 3000 രൂപ, 2000 രൂപ എന്നിങ്ങനെ മൂന്നു സമ്മാനങ്ങള്‍ ഉണ്ട്. പോസ്ടരിന്റെ വലിപ്പം, ഉപയോഗിക്കുന്ന മാധ്യമം എന്നിവയില്‍ നിബന്ധനയൊന്നും ഇല്ല. എന്‍ട്രികള്‍ നവംബര്‍ നാലിന് മുന്‍പേ താഴെ കൊടുത്തിരിക്കുന്ന മേല്‍വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്.
ജി. ശങ്കരനാരായണന്
ദുര്ഗാമഠം
ചെന്തിട്ട സ്ട്രീറ്റ്,
ചാല, തിരുവനന്തപുരം - 695036

Saturday, October 23, 2010
Thursday, October 21, 2010
സൌജന്യ ജൈവവളം വിതരണം
സെക്രട്ടറിയേറ്റ് ജീവനക്കാര്‍ക്കായി ഗ്രീന്‍സ്, കൃഷി വകുപ്പുമായി സഹകരിച്ചു സൌജന്യമായി ജൈവവളം വിതരണം ചെയ്തതിന്റെ ചില ദൃശ്യങ്ങള്‍. ഇതിനു മുന്നോടിയായി ഒരു പാക്കറ്റ് പച്ചക്കറി വിത്തും കേരള കര്ഷകന് മാസികയും 2000 പേര്‍ക്ക് ലഭ്യമാക്കുകയുണ്ടായി. ഇതോടൊപ്പം ഒരു മണ്ണ് മാന്തിയും സൌജന്യമായി നല്കുകയുണ്ടായി.
റ്റി കെ രാജന് മെമോറിയല്‍ നേച്ചര്‍ ക്വിസ് മത്സരം 2010

ഒന്നാം സ്ഥാനം തിരുവനന്തപുരം കലക്ടരേടിലെ ബിനു തോമസും വിഷ്ണു മുരളിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം ബാര്ടെന് ഹില്‍ ഗവണ്മെന്റ് എന്‍ജിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ബാലു ജോണ്‍, ശിവകുമാര്‍ എന്നിവര്‍ക്കാണ്. അട്മിനിസ്ട്രെടീവ് സെക്രട്ടറിഎട്ടിലെ അണ്ടര്‍ സെക്രട്ടറി ഷാജു പി.കെ., സെക്ഷന്‍ ഓഫീസര്‍ അജിത് കൊളാസേരി എന്നിവര്‍ക്കാണ് മൂന്നാം സ്ഥാനം. ഇന്‍ഫര്‍മേഷന്‍ ഡയരക്ടര്‍ എം. നന്ദകുമാര്‍ ഐ.എ.എസ്. ആയിരുന്നു ക്വിസ് മാസ്റര്‍.

Thursday, October 14, 2010
റ്റി കെ രാജന് മെമോറിയല്‍ ഇന്റെര്‍ സ്കൂള്‍ ക്വിസ് മത്സരം 2010

ചിന്മയ വിദ്യാലയ എച്. എസ്.എസ്., വഴുതക്കാട് വിദ്യാര്‍ഥികളായ സൂര്യ ഗിരീഷ് (സ്റ്റാന്‍ഡേര്‍ഡ് 10), അരവിന്ദന് ഏ.ജെ. (സ്റ്റാന്‍ഡേര്‍ഡ് 10), എന്നിവര്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പട്ടം സെന്റ് മേരീസ് എച്. എസ്.എസ്. വിദ്യാര്‍ഥികളായ നന്ദകുമാര്‍ ജി.പി., (സ്റ്റാന്‍ഡേര്‍ഡ് 9), അഭിജിത്ത് ബി എം (സ്റ്റാന്‍ഡേര്‍ഡ് 9), എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. ഇതേ സ്കൂളിലെ തന്നെ ആനന്ദ് പി വി (സ്റ്റാന്‍ഡേര്‍ഡ് 9), ജീതു ജോണ്‍ (സ്റ്റാന്‍ഡേര്‍ഡ് 9), എന്നിവരും തുമ്പ വിഎസ്എസ്ഇ സെന്‍ട്രല്‍ സ്കൂളിലെ അഞ്ജന രാജു (സ്റ്റാന്‍ഡേര്‍ഡ് 10), പ്രണവ് വി (സ്റ്റാന്‍ഡേര്‍ഡ് 10), എന്നിവരും പങ്കിട്ടു.
വിജയികള്‍ക്ക് ക്വിസ് മാസ്റര്‍ ശ്രീ സി സുശീല്‍ കുമാര്‍ സമ്മാനങ്ങള്‍ നല്കി.
ചിത്രങ്ങള്‍: ജി. ശങ്കരനാരായണന്

Friday, October 8, 2010
എന്‍ട്രികള്‍ അയക്കേണ്ട സമയം നീട്ടി
ഗ്രീന്‍ വിഷന്‍ 2010 ലേയ്ക്ക് എന്‍ട്രികള്‍ അയക്കേണ്ട അവസാന ദിവസം 15.10.2010 വരെ നീട്ടി.
Wednesday, October 6, 2010
Saturday, September 18, 2010
Thursday, August 12, 2010
ഗ്രീന്‍വിഷന്‍ 2010 അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം
പ്രിയരേ,
ഏഴാമത് അഖിലേന്ത്യ പരിസ്ഥിതി ഫോട്ടോഗ്രഫി മത്സരം, ഗ്രീന്‍വിഷന്‍ 2010ന്റ്റെ
കലണ്ടറും അപേക്ഷാ ഫോറവും നല്കിയിരിക്കുന്നു. ഏവരുടെയും പങ്കാളിത്തവും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്നവ കാറ്റലോഗില്‍ ഉള്‍പ്പെടുത്തുന്നതും കാറ്റലോഗ് പങ്കെടുക്കുന്ന എല്ലാ പേര്‍ക്കും അയച്ചു കൊടുക്കുന്നതുമാണ്.
പ്രകാശ് ജോസഫ്
സെക്രട്ടറി

Monday, July 26, 2010
Subscribe to:
Posts (Atom)