അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കുക എന്ന ആവശ്യവുമായി തിരുവനന്തപുരത്തെ 12 പരിസ്ഥിതി സംഘടനകള്‍ സെക്രട്ടേറിയ്റ്റിനുമുന്നില്‍ ധര്‍ണ നടത്തി. ഇന്നു രാവിലെ 10 മണിക്കു നടന്ന ധര്‍ണ പ്രശസ്ത കവിയും പരിസ്ഥിതിപ്രവര്‍ത്തകയുമായ ശ്രീമതി സുഗതകുമാരി ഉദ്ഘാടനം ചെയ്തു.
ധര്‍ണ നടക്കവേ, പ്രമുഖ കോണ്‍ഗ്രസ് നേതാവും കരിമണല്‍ ഖനനത്തെ എതിര്‍ക്കുന്ന ആളുമായ ശ്രീ. വി.എം. സുധീരന്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചത് കൌതുകമായി.
വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികള്‍ ധര്‍ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. ധര്‍ണ ഉച്ചയ്ക്ക് 12 മണിക്ക് സമാപിച്ചു.
No comments:
Post a Comment